തിരുവനന്തപുരം: ലോക്ക് ഡൗൺ കാലയളവിൽ ഭാരത് ഭവൻ സംഘടിപ്പിച്ച ' കരുതൽ വീടിന്റെ ’ വിജയികൾക്കുള്ള പുരസ്കാര വിതരണവും കൽക്കട്ടയിൽ നിന്നെത്തിയ നിലീമേഷ് ചക്രബർത്തിയും സംഘവും അവതരിപ്പിക്കന്ന തബല കച്ചേരിയും ഇന്ന് വൈകിട്ട് 5.30ന് ഭാരത് ഭവൻ ശെമ്മാങ്കുടി ഹൈ ക്യു തിയേറ്ററിൽ നടക്കും.
കൊൽക്കത്തയിൽ നിന്നെത്തിയ തബല വാദകൻ നിലിമേഷ് ചക്രബർത്തി, സുന്ദരം എന്നിവർ തബല കച്ചേരി അവതരിപ്പിക്കും. ഉദ്ഘാടനവും കൊവിഡ് കാലയളവിൽ ‘ സ്റ്റേ അറ്റ് ഹോം’ ‘ബ്രേക്ക് ദി ചെയിൻ’ പ്രഖ്യാപിച്ച വേളയിൽ ഭാരത് ഭവൻ ഒരുക്കിയ നവ മാദ്ധ്യമ സാംസ്കാരിക ദൗത്യമായ ‘കരുതൽ വീട്’ മത്സരത്തിന്റെ വിജയികൾക്കുള്ള ഉപഹാരങ്ങളും മന്ത്രി സജി ചെറിയാൻ വിതരണം ചെയ്യും. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. ഗായകൻ ജി. വേണുഗോപാൽ, പണ്ഡിറ്റ് രമേശ് നാരായൺ, സുബ്ബലക്ഷ്മി തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |