SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.18 PM IST

മുദ്രാഗാനം പുറത്തിറക്കി

dd

തിരുവനന്തപുരം:സി.പി.എം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിന്റെ മുദ്രാഗാനം പുറത്തിറക്കി. വഞ്ചിയൂർ ഏരിയ കമ്മിറ്റി സെക്രട്ടറി ലെനിൻ അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയർമാൻ എസ്.പി.ദീപക് ആമുഖ പ്രഭാഷണം നടത്തി.ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.കൃഷ്ണകുമാർ, എം.പി.റസൽ, വി.അജികുമാർ,​ സ്വാഗത സംഘം കൺവീനർ എസ്.മോഹനൻ,​ കേരള സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ ബി.സുനിൽ, സ്‌കോൾ കേരള വൈസ് ചെയർമാൻ പ്രമോദ്, മുൻ എസ് എഫ്.ഐ നേതാക്കളായ അഡ്വ.എസ്.പി.സന്തോഷ്, അഭിരാം കൃഷ്ണൻ, ശ്രീജിത്ത് അശോകൻ നടിയും നാടകപ്രവർത്തകയുമായ എൻ.എസ്.താര തുടങ്ങിയവർ പങ്കെടുത്തു.പ്രമുഖ പത്രപ്രവർത്തകനും കവിയുമായ ജോയ് തമലത്തിന്റെ വരികൾക്ക് പിന്നണി ഗായിക രാജലക്ഷ്മിയാണ് സംഗീതം പകർന്നിരിക്കുന്നത്.രാജലക്ഷ്‌‌മിയും ജാസി ഗിഫ്‌റ്റും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.