തിരുവനന്തപുരം:കേരള ഇൻസ്റ്റിട്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) നേതൃത്വത്തിൽ ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ജീവനക്കാർക്ക് ദ്വിദിന പരിശീലനം കോവളം ആനിമേഷൻ സെന്ററിൽ ആരംഭിച്ചു.പരിശീലന പരിപാടി കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ് ഉദ്ഘാടനം ചെയ്തു.സർവീസ് വിദഗ്ധനായ രാജൻ നായർ, ചട്ടങ്ങളെക്കുറിച്ചും,ഇൻഫർമേഷൻ ടെക്നോളജിയെക്കുറിച്ച് കിലെയുടെ ഫെലോ എംപ്ലോയ്മെന്റ് വിജയ് വിൽസ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യും.കിലെ സീനിയർ ഫെലോ കിരൺ.ജെ.എൻ, പ്രൊജക്ട് കോ ഒാർഡിനേറ്റർ ജാസ്മി ബീഗം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |