തിരുവനന്തപുരം:ദേശീയ ഫുട്ബാൾ താരങ്ങളെ അണിനിരത്തി നടത്തുന്ന കേരള പ്രീമിയർ ലീഗ് രണ്ടാം സീസണിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ ഫ്ളവർ ഫുട്ബാൾ അക്കാഡമി (ലിഫാ) തിരുവനന്തപുരം പുറത്തിറക്കിയ പുതിയ ലോഗോ മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു.വെള്ളയമ്പലം ബിഷപ്പ് ഹൗസ് സെന്റ് സേവിയേഴ്സ് ഹാളിൽ നടന്ന തുടർപരിപാടി തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ്.ആർ നേതൃത്വം നൽകി. ലിഫാ പ്രസിഡന്റ് ഡേവിഡ്സൺ.എൽ അദ്ധ്യക്ഷത വഹിച്ചു.ലിഫാ ഡയറക്ടർ ഫാ.വിൽഫ്രഡ്.ഇ, ഫാ.ആന്റോ ബൈജു, ഫാ.ഡോ.സി.ജോസഫ്, ഫാ.തോമസ് നെറ്റോ, ഫാ.ജെയിംസ് കുലാസ്, ഫാ.ഡൈസൺ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.ബാലഗോപാൽ, ഷോണി സ്റ്റിജോ സെബാസ്റ്റ്യൻ, സിംസൺ അലക്സാണ്ടർ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |