കടയ്ക്കാവൂർ: ചെയ്യുന്ന ജോലിക്ക് കൃത്യമായി കൂലി നൽകാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. 200 ദിവസം ജോലി നൽകുക, മിനിമം കൂലി 600 രൂപയാക്കി ഉയർത്തുക, ജോലിയിൽ കാണിക്കുന്ന ജാതി വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കടയ്ക്കാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കീഴാറ്റിങ്ങൽ പോസ്റ്റാഫീസിന് മുന്നിൽ തൊഴിലാളികളുടെ പ്രതിഷേധ ധർണ നടന്നു. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. രാമു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീല അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ്, യൂണിയൻ ഏരിയാ സെക്രട്ടറി എസ്. പ്രവീൺചന്ദ്ര, അഡ്വ. പ്രദീപ്കുമാർ, കെ.സുധാകരൻ, ആർ .പ്രകാശ്, രാധിക പ്രദീപ്, ശ്രീകല, നൗഷാദ്, എസ് .നിസാർ, പ്രസാദ്, യമുന, ബാബു കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |