തിരുവനന്തപുരം:സ്റ്റാച്യുവിലെ സേവാ കേന്ദ്രത്തിൽ 25,26,27 തീയതികളിൽ ബി.എസ്.എൻ.എൽ.മേള നടത്തും.30 മുതൽ300 എം.ബി.പി.എസ്.വരെ വേഗതയുള്ള അതിവേഗ ഫൈബർ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സർവീസായ ഫൈബർ ടു ദി ഹോം മേളയിൽ നിന്ന് ബുക്ക് ചെയ്യാം.പ്രതിമാസ പ്ലാനുകൾ 399രൂപ മുതൽ ലഭ്യമാണ്. പുതിയ ഉപഭോക്താക്കൾക്ക് ആദ്യബില്ലിൽ 500രൂപ വരെ ഡിസ്കൗണ്ട് നേടാം. ലാൻഡ്ലൈൻ ഉപഭോക്താക്കൾക്ക് നിലവിലെ നമ്പർ മാറാതെ തന്നെ പുതിയ ഫൈബർ ടു ദി ഹോം സർവീസിലേക്ക് മാറാം. സൗജന്യ ഇൻസ്റ്റാലേഷൻ,സർക്കാർ/പൊതുമേഖലാ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രതിമാസ ബില്ലിൽ 10ശതമാനം ഡിസ്കൗണ്ട് എന്നിവയും ഇതോടൊപ്പം ലഭിക്കും.കൂടാതെ സൗജന്യ 4ജി സിം, നിലവിലെ മൊബൈൽ നമ്പർ മാറ്റാതെ ബി.എസ്.എൻ.എൽ.ലേക്ക് മാറാവുന്ന സൗജന്യ എം.എൻ.പി.,ഡിസ്കണക്ട് ആയ കണക്ഷനുകൾ ആകർഷകമായ ഓഫറോടെ റീ കണക്ട് ചെയ്യാനുള്ള സൗകര്യം എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |