കിളിമാനൂർ:ഡി.വൈ.എഫ്.ഐ കിളിമാനൂർ ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഞ്ചിയൂരിൽ കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം സംഘടിപ്പിച്ചു. ദിനാചരണം ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മിറ്റിയംഗം എ.എം അൻസാരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എ.ആർ നിയാസ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് ട്രഷറർ ഡി.രജിത് നഗരൂർ,സി.പി.എം ഏരിയാകമ്മിറ്റി അംഗം കെ.സുഭാഷ്,ലോക്കൽ സെക്രട്ടറിമാരായ എം.കെ. രാധാകൃഷ്ണൻ,എസ്.എം.റഫീഖ്,നൗഫൽ തുടങ്ങിയവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ജെ. ജിനേഷ് കിളിമാനൂർ സ്വാഗതവും ഷിജിൻ ലാൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |