SignIn
Kerala Kaumudi Online
Thursday, 25 April 2024 2.34 PM IST

ഗ്രാമപഞ്ചായത്ത് യോഗത്തിനിടെ കോൺഗ്രസ് അംഗങ്ങളെ ആക്രമിച്ചെന്ന് പരാതി

parassala-panchayath

പാറശാല: പാറശാല ഗ്രാമപഞ്ചായത്ത് യോഗത്തിനിടെ കോൺഗ്രസ്‌ അംഗങ്ങളെ സി.പി.എം അംഗങ്ങൾ ആക്രമിച്ചതായി പരാതി. ഇന്നലെ രാവിലെ 11ന് നടന്ന യോഗത്തിലാണ് സംഭവം. കോൺഗ്രസ്‌ അംഗങ്ങളായ ലെൽവിൻ ജോയ്, വിനയനാഥ്‌ എന്നിവരാണ് പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ യോഗത്തിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങളായ അഞ്ചുപേർ ചേർന്ന് തങ്ങളെ ആക്രമിച്ചെന്നാണ് കോൺഗ്രസ് അംഗങ്ങൾ പറയുന്നത്.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ അംഗങ്ങൾ പഞ്ചായത്ത്‌ ഓഫീസ് പടിക്കൽ ധർണയും പാറശാല ടൗണിൽ പ്രകടനവും നടത്തി. കുറ്റക്കാരായ സി.പി.എം അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുക്കണമെന്ന് മുൻ എം.എൽ.എ എ.ടി. ജോർജ്, കെ.പി.സി.സി സെക്രട്ടറി വത്സലൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, GENARAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.