SignIn
Kerala Kaumudi Online
Friday, 19 April 2024 10.23 PM IST

ജൽ ജീവൻ മിഷൻ പദ്ധതിക്ക് തുടക്കമായി

1

പൂവാർ: 2024 ലോടെ മുഴുവൻ ഗ്രാമീണ വീടുകൾക്കും കുടിവെള്ള കണക്‌ഷൻ നൽകുന്ന ജൽ ജീവൻ മിഷൻ പദ്ധതിക്ക് തിരുപുറം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഇതിന്റെ ഭാഗമായി തിരുപുറം ഗ്രാമപഞ്ചായത്ത് നിർവഹണ ഏജൻസിയായ ചപ്പാത്ത് ശാന്തിഗ്രാം സന്നദ്ധ സംഘടനയുമായി കരാർ ഒപ്പുവച്ചു. പ്രസിഡന്റ് ഇൻ ചാർജ് ജെ. സുരേഷ്, സെക്രട്ടറി ഹരിൻ ബോസ് എന്നിവർ ചേർന്ന് ജൽ ജീവൻ മിഷൻ ത്രികക്ഷി കരാർ ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷന് കൈമാറി. മുൻ പ്രസിഡന്റ് ഷീനാ ആൽബിൻ പഞ്ചായത്ത് അംഗം എസ്. ഗോപാലകൃഷ്ണൻ, ജെ.ജെ.എം. ശാന്തിഗ്രാം ടീം ലീഡർ പി. ഇഗ്നേഷ്യസ് എന്നിവർ സംബന്ധിച്ചു.

വീടുകളിൽ കുടിവെള്ള ടാപ്പ് കണക്‌ഷനുകൾ നൽകുന്നതിനുള്ള ചുമതല കേരള വാട്ടർ അതോറിട്ടി, ജലനിധി എന്നിവരാണ് നിർവഹിക്കുന്നത്. പദ്ധതി നിർവഹണ ഏജൻസിയായ കേരള വാട്ടർ അതോറിട്ടിയെയും ഗ്രാമപഞ്ചായത്തിനെയും സഹായിക്കുന്നതിനായി ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ജില്ലാ ജല - ശുചിത്വ മിഷൻ ജില്ലയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിയമിച്ചിട്ടുള്ള നിർവഹണ സഹായ ഏജൻസിയാണ് (ഐ.എസ്.എ) ചപ്പാത്ത് ശാന്തിഗ്രാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.