SignIn
Kerala Kaumudi Online
Thursday, 25 April 2024 9.41 AM IST

ആനവണ്ടിക്ക് അലങ്കാരമായി സിറ്റി സർക്കുലർ സർവീസുകൾ ഓട്ടംതുടങ്ങി

d

തിരുവനന്തപുരം: നഗരത്തിൽ കെ.എസ്.ആർ.ടി.സിയുടെ നവീന പൊതുഗതാഗത സംവിധാനമായ സിറ്റി സർക്കുലർ സർവീസുകൾക്ക് തുടക്കമായി. സിറ്റി ഡിപ്പോയിൽ നിന്ന് നാലും പേരൂർക്കട ഡിപ്പോയിൽ നിന്ന് മൂന്നും സർവീസുകളാണ് ഇന്നലെ ആരംഭിച്ചത്. നഗര ആകർഷണങ്ങൾക്കും പ്രധാന സ്ഥാപനങ്ങൾക്കും സമീപം സ്റ്റോപ്പുകൾ ക്രമീകരിച്ച് പ്രത്യേക റൂട്ടുകളിലൂടെയാണ് സിറ്റി സർക്കുലർ ബസുകൾ ഓടുക. സിറ്റി ഡിപ്പോയിൽ നിന്ന് ബ്ളൂ, ബ്രൗൺ, ഗ്രീൻ, റെഡ് സർക്കിളുകളിലേക്കും പേരൂർക്കടയിൽ നിന്ന് മജന്ത, യെല്ലോ, വൈലറ്റ് സർക്കിളുകളിലേക്കുമുള്ള സർവീസുകളാണ് തുടങ്ങിയത്. രാവിലെ 7ന് ആരംഭിക്കുന്ന സർവീസുകൾ രാത്രി 7ന് അവസാനിക്കും. തിരക്കുളള സമയങ്ങളിൽ പതിനഞ്ച് മിനിട്ടും അല്ലാത്തപ്പോൾ അരമണിക്കൂറും ഇടവിട്ടായിരിക്കും ബസുകൾ. മിനിമം ചാർജ് പത്ത് രൂപയും പരമാവധി ചാർജ് 30 രൂപയുമാണ്.

ഗുഡ് ഡേ ടിക്കറ്റും ട്രാവൽ കാർഡും

ദിവസം മുഴുവൻ പരിധിയില്ലാത്ത യാത്രയ്ക്ക് ഉപകരിക്കുന്ന ഗുഡ് ഡേ ടിക്കറ്റ് സംവിധാനം സിറ്റി സർക്കുലറിന്റെ പ്രധാന പ്രത്യേകതയാണ്. 50 രൂപയുടെ സ്പെഷ്യൽ ടിക്കറ്റിൽ രാവിലെ മുതൽ വൈകിട്ടുവരെ സർക്കുലർ സർവീസിൽ എത്ര തവണ വേണമെങ്കിലും യാത്രചെയ്യാം. ബസുകളിൽ നിന്ന് ഗുഡ് ഡേ ടിക്കറ്റ് ലഭിക്കും. പണരഹിത ഇടപാടിനായി ട്രാവൽ കാ‌ർഡ് സംവിധാനവും സർക്കുലർ സർവീസിലുണ്ട്. അമ്പത് രൂപയുടെ കാ‌ർഡ് വാങ്ങുന്നവർക്ക് പ്രാരംഭ ഓഫറായി നൂറ് രൂപയുടെ മൂല്യം ലഭിക്കും.പരമാവധി 2000 രൂപയ്ക്ക് വരെ ചാർജ് ചെയ്യാവുന്ന കാർഡുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉപയോഗിക്കാം.

റെഡ് സർക്കിൾ

കിഴക്കേകോട്ട-ഓവർബ്രിഡ്ജ്-തമ്പാനൂർ-ആയുർവേദ കോളേജ് -സ്റ്റാച്യു-സ്പെൻസർ- വി.ജെ.ടി-യൂണിവേഴ്സിറ്റി-പാളയം-നിയമസഭ-പി.എം.ജി - വികാസ് ഭവൻ-പി.എം.ജി -എൽ.എം.എസ് -മ്യൂസിയം - കനകക്കുന്ന്-മാനവീയംറോഡ് - പി.എച്ച്.ക്യു- വഴുതക്കാട്- പി.ടി.സി -മേട്ടുക്കട-തൈക്കാട് ആശുപത്രി-ഫ്ലൈഓവർ- തമ്പാനൂർ - ഓവർ ബ്രിഡ്ജ് -കിഴക്കേകോട്ട.

ബ്ലൂ സർക്കിൾ

കിഴക്കേകോട്ട-ഓവർബ്രിഡ്ജ് -തമ്പാനൂർ- ആയുർവേദ കോളേജ് -ഉപ്പിടാമൂട്പാലം-വഞ്ചിയൂർകോടതി- പാറ്റൂർ-ജനറൽ ആശുപത്രി -യൂണിവേഴ്സിറ്റി- പാളയം-നിയമസഭ -പി.എം.ജി -വികാസ്ഭവൻ- പി.എം.ജി -എൽ.എം.എസ് -നന്ദാവനം ക്യാമ്പ് - ബേക്കറി ജംഗ്ഷൻ-മോഡൽ സ്കൂൾ-അരിസ്റ്റോ - തമ്പാനൂർ-കിഴക്കേകോട്ട.

മജന്ത സർക്കിൾ

പേരൂർക്കട ഡിപ്പോ- ഊളമ്പാറജംഗ്ഷൻ-എച്ച്.എൽ.എൽ-മാനസികാരോഗ്യകേന്ദ്രം- എസ്.എ.പി ക്യാമ്പ്- പൈപ്പിൻമൂട്-ശാസ്തമംഗലം-വെള്ളയമ്പലം- കനകക്കുന്ന്-മ്യൂസിയം-എൽ.എം.എസ്- പി.എം.ജി - പ്ലാമൂട്-പട്ടം-കേശവദാസപുരം- പരുത്തിപ്പാറ-മുട്ടട-വയലിക്കട-സാന്ത്വന ജംഗ്ഷൻ- അമ്പലംമുക്ക്-പേരൂർക്കട-പേരൂർക്കട ഡിപ്പോ

യെല്ലോ സർക്കിൾ

പേരൂർക്കട ഡിപ്പോ- പേരൂർക്കട-അമ്പലംമുക്ക് -കവടിയാർ-കുറവൻകോണം-മരപ്പാലം-പട്ടം- വൈദ്യുതിഭവൻ-പൊട്ടക്കുഴി-മെഡിക്കൽ കോളേജ് - ഉള്ളൂർ-എഫ്.സി.ഐ -കേശവദാസപുരം- പട്ടം- പ്ലാമൂട്- പി.എം.ജി -എൽ.എം.എസ്- മ്യൂസിയം- നന്ദൻകോട്-ദേവസ്വം ബോർഡ്-ടി.ടി.സി.-കവടിയാർ-അമ്പലംമുക്ക്-പേരൂർക്കട-പേരൂർക്കട ഡിപ്പോ.

വയലറ്റ് സർക്കിൾ

പേരൂർക്കട ഡിപ്പോ- കവടിയാർ- രാജ്ഭവൻ- വെള്ളയമ്പലം-ശാസ്തമംഗലം-ഇടപ്പഴഞ്ഞി -കോട്ടൺഹിൽ- വഴുതക്കാട്- ബേക്കറി ജംഗ്ഷൻ - ജേക്കബ്സ് ജംഗ്ഷൻ- കന്റോൺമെന്റ് ഗേറ്റ്- സ്റ്റാച്യു- വി.ജെ.ടി -യൂണിവേഴ്സിറ്റി-പാളയം-നിയമസഭ- പി.എം.ജി -വികാസ്ഭവൻ ഡിപ്പോ- പി.എം.ജി -എൽ.എം.എസ് -മ്യൂസിയം-കനകക്കുന്ന്- വെള്ളയമ്പലം- ടി.ടി.സി -കവടിയാർ-അമ്പലംമുക്ക്-പേരൂർക്കട- പേരൂർക്കട ഡിപ്പോ.

ബ്രൗൺ സർക്കിൾ

കിഴക്കേകോട്ട-ഓവർബ്രിഡ്ജ്-തമ്പാനൂർ- ഫ്‌ളൈ ഓവർ-ചെന്തിട്ട-കണ്ണേറ്റുമുക്ക്-ജഗതി-ഇടപ്പഴഞ്ഞി - ശാസ്തമംഗലം-ശ്രീരാമകൃഷ്ണ ആശുപത്രി-മരുതൻകുഴി - ഫോറസ്റ്റ് ഓഫീസ്(പി.ടി.പി.നഗർ)-പി.ടി.പി നഗർ- വേട്ടമുക്ക്-ഇലിപ്പോട്-വലിയവിള-തിരുമല-വിജയമോഹിനി മിൽ-പൂജപ്പുര-കുഞ്ചാലുംമൂട്- കരമന-കിള്ളിപ്പാലം-അട്ടക്കുളങ്ങരറോഡ്- കിഴക്കേകോട്ട.

ഗ്രീൻ സർക്കിൾ

കിഴക്കേകോട്ട-ട്രാൻസ്‌പോർട്ട് ഭവൻ-ഫോർട്ട് ആശുപത്രി-ഉപ്പിടാമൂട് പാലം-പേട്ട പള്ളിമുക്ക് - കണ്ണമ്മൂല-കുമാരപുരം-മെഡിക്കൽ കോളേജ്- മുറിഞ്ഞപാലം-പൊട്ടക്കുഴി-തേക്കുംമൂട് -ആനടിയിൽ ഹോസ്പിറ്റൽ-ലാ കോളേജ് - വികാസ്ഭവൻ-പി.എം.ജി-എൽ.എം.എസ് - പാളയം-സ്റ്റാച്യു- ആയുർവേദ കോളേജ്-ഓവർബ്രിഡ്ജ് - തമ്പാനൂർ-ഓവർബ്രിഡ്ജ്-കിഴക്കേകോട്ട.

എല്ലാ സർക്കിളുകളിലും ആന്റീ ക്ളോക്ക് വെയ്സ് സർവീസുകളുമുണ്ട്. ഗ്രീൻ സർക്കിളിൽ ആന്റി ക്ളോക്ക്‌വെയ്സ് റൂട്ടിൽ ലാ കോളേജ് ജംഗ്ഷനിൽ നിന്ന് വരമ്പശ്ശേരി - മിറാൻഡ-വടയക്കാട്-മുളവന-ഗൗരീശ ആശുപത്രി-പൊട്ടക്കുഴി വഴിയാണ് സർവീസ് മുറിഞ്ഞപാലത്തെത്തുക.

ഇന്റർചെയ്ഞ്ച് പോയിന്റ്

ഒന്നിലധികം റൂട്ടുകൾ സംഗമിക്കുന്ന പ്രധാന സ്റ്റോപ്പുകളെ ഇന്റർചെയ്ഞ്ച് പോയിന്റുകളാക്കി വ്യത്യസ്ത റൂട്ടുകളിലേക്ക് യാത്രക്കാർക്ക് മാറിക്കയറാൻ സർക്കുലർ സർവീസിൽ സൗകര്യമുണ്ട്. 7റൂട്ടുകളിലായി 24 ഇന്റർചെയ്ഞ്ച് പോയിന്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.