തിരുവനന്തപുരം: ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസിൽ 2023ൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നവർക്ക് പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ ഫുൾടൈം പരിശീലന പ്രോഗ്രാം 6ന് ആരംഭിക്കും. ഒന്നരവർഷം ദൈർഘ്യമുള്ളതാണ് കോഴ്സ്.
എല്ലാ ശനിയാഴ്ചകളിലും കറന്റ് അഫയേഴ്സിന്റേതടക്കം ആഴ്ചയിൽ ആറു ദിവസം ക്ലാസുണ്ടായിരിക്കും. പ്രഗത്ഭ ഐ.എ.എസ് ഫാക്വൽറ്റികളായ ജോജോ മാത്യൂ, മനീഷ് ഗൗതം എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. താത്പര്യമുള്ളവർക്ക് 4ന് രാവിലെ 10ന് നടക്കുന്ന ' എങ്ങനെ സിവിൽ സർവീസ് പരീക്ഷ പാസാകാം ' എന്ന സൗജന്യ ഓറിയന്റേഷൻ പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് സൗജന്യ സ്റ്റഡി കിറ്റ് ലഭിക്കും. ഫോൺ: 9895074949.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |