നെടുമങ്ങാട്: അരുവിക്കര കൃഷിഭവന്റെ കീഴിൽ സുഭിക്ഷം സുരക്ഷിതം, ഭാരതീയ പ്രകൃതി കൃഷി പദ്ധതികൾ പ്രകാരം ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പുകൾ നിർമ്മിച്ച വളർച്ചാ ത്വരകങ്ങളുടെ (പച്ചക്കറി കൃഷിയിടങ്ങളിൽ പ്രയോഗിക്കേണ്ട ഔഷധം) വിതരണം അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധുവിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് മറിയക്കുട്ടി സ്വാഗതം പറഞ്ഞു. നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജോമി ജേക്കബ് പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് മെമ്പർമാരായ വി.ആർ. ഹരിലാൽ, വി. വിജയൻ നായർ, മെമ്പർ മുഹമ്മദ് ഇല്യാസ്, അരുവിക്കര ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ. ആർ. രാജ് മോഹൻ, കാർഷിക വികസന സമിതി അംഗം അഡ്വ. എസ്.എ. റഹിം എന്നിവർ പ്രസംഗിച്ചു. അരുവിക്കര കൃഷി ഓഫീസർ ബി. പ്രശാന്ത് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |