നെടുമങ്ങാട്: പനവൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കായിക വികസന പദ്ധതി 'കളിക്കളം" ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മിനി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മിനിയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് പി.എം. സുനിൽ സ്വാഗതം പറഞ്ഞു. ഇംപ്ലിമെന്റിംഗ് ഓഫീസർ ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. യൂത്ത് ക്ലബുകൾക്ക് കായിക ഉപകരണങ്ങളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഗെയിം സെറ്റിന്റെ ഫ്ലാഗ്ഓഫ് ജില്ലായുവജനക്ഷേമ ബോർഡ് കോ ഓഡിനേറ്റർ എ.എം അൻസാരി നിർവഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുനിത,ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.ആർ.ചിത്രലേഖ,ആർ.ശ്രീമതി,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്.കെ.ഷൈല,കെ.ആർ.രമ,പനവൂർ ഷറഫ്, മെമ്പർമാരായ ബിജു ത്രിവേണി,എസ്.എസ്.താരാമോൾ, ജി.ശോഭ, എസ്.രാജേന്ദ്രൻ നായർ,ഡി.ഷീലാകുമാരി, പി.ലേഖ, ഹസീനാബീവി,ഷുഹുറുദ്ദീൻ,സജികുമാർ.എസ്, എസ്.എൻ പുരം ഷൈല, മന്നൂർക്കോണം രാജേന്ദ്രൻ,വി.എസ് സജീവ് കുമാർ,തോട്ടുമുക്ക് റഷീദ്, വിജോദ് പനയമുട്ടം, പനവൂർ അസനാരാശാൻ,കല്ലിയോട് രാമചന്ദ്രൻ നായർ, അൽ അമീൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |