ആറ്റിങ്ങൽ: മതസൗഹാർദ്ദത്തെ തകർക്കുന്ന വിദ്യാഭ്യാസ നയത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും ജനാധിപത്യ വിദ്യാഭ്യാസത്തെ സംരക്ഷിക്കണമെന്നും നവകേരള സൃഷ്ടിക്കുവേണ്ടി അദ്ധ്യാപകർ മുന്നോട്ടുവരണമെന്നും കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ പറഞ്ഞു. കെ.എസ്.ടി.എ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് ആറ്റിങ്ങലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ് അനിൽകുമാർ എൻഡോവ്മെന്റ് ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വിതരണംചെയ്തു. ഹയർസെക്കൻഡറി വിഭാഗത്തിൽ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ ഞെക്കാട് ഹയർസെക്കൻഡറി സ്കൂളും വെഞ്ഞാറമൂട് ഹയർസെക്കൻഡറി സ്കൂളും അവാർഡുകൾ സ്വീകരിച്ചു. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വി. അജയകുമാർ, ജോയിന്റ് സെക്രട്ടറി എസ് സതീഷ് കുമാർ, സബ് ജില്ലാ ജോയിന്റ് സെക്രട്ടറി സി.വി മനോജ്,, ജോയിന്റ് സെക്രട്ടറി എം ബാബു, ജില്ലാ ജോയിന്റ് സെക്രട്ടറി ബി.എം ശ്രീലത , സബ് ജില്ലാ സെക്രട്ടറി വി സുഭാഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |