SignIn
Kerala Kaumudi Online
Thursday, 25 April 2024 7.27 AM IST

സായിഗ്രാമം നന്മയുടെ വെളിച്ചം: മന്ത്രി ആർ. ബിന്ദു

saigram

തിരുവനന്തപുരം: തോന്നയ്‌ക്കൽ സായിഗ്രാമം നന്മയുടെ വെളിച്ചമാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. സായിഗ്രാമത്തിൽ നടന്ന നാഷണൽ സർവീസ് സ്‌കീമിന്റെ സദ്ഭാവന സംസ്ഥാന ലീഡർഷിപ്പ് ക്യാമ്പിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.വി.പി. മഹാദേവൻപിള്ള അദ്ധ്യക്ഷനായി.

അടുത്ത വർഷം എൻ.എസ്.എസിലെ ഏറ്റവും മികച്ച വോളന്റിയർക്ക് സായിഗ്രാമം മെമന്റോയും 5001രൂപ ക്യാഷ് അവാർഡും മികച്ച സാമൂഹ്യപ്രവർത്തനം നടത്തുന്ന കോളേജിന് മെമന്റോയും 10,001 രൂപ ക്യാഷ് അവാർഡും നൽകുമെന്ന് ആമുഖപ്രഭാഷണം നടത്തിയ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ അറിയിച്ചു.

എൻ.എസ്.എസ് സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. അൻസർ. ആർ.എൻ, എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ ജി. ശ്രീധർ, എൻ.എസ്.എസ് ക്യാമ്പ് ഡയറക്ടർ ബ്രഹ്മനായകം മഹാദേവൻ, ഇ.ടി.ഐ ട്രെയിനിംഗ് കോ ഓർഡിനേറ്റർ സണ്ണി, കേരള സർവകലാശാല പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.സി.ആർ. അജിത് സെൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.