തിരുവനന്തപുരം: പൂവാറിലെ ലഹരിപ്പാർട്ടി സംബന്ധിച്ചുള്ള കൂടുതൽ അന്വേഷണത്തിന് എക്സൈസ് അസി.കമ്മിഷണർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. തലസ്ഥാനത്തെ ഉന്നതരടക്കമുള്ളവർ ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. ലഹരിപ്പാർട്ടിക്ക് പിന്നാലെ തലസ്ഥാനത്തെ റിസോർട്ടുകളിലും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എക്സൈസ് നിരീക്ഷണം ശക്തമാക്കി. ഡി.ജെ പാർട്ടികൾ നിയമവിധേയമാണെങ്കിലും അവിടെ ലഹരി ഒഴുകുന്നതിനു തടയിടാൻ പരിശോധന കർശനമാക്കാനുള്ള തയ്യാറെടുപ്പിലാണ് എക്സൈസ്. പുതുവത്സരാഘോഷം മുന്നിൽക്കണ്ടാണ് പൂവാറിലെ റിസോർട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഹരിപ്പാർട്ടി നടത്തിയതെന്നാണ് സൂചന. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പേരിലായിരുന്നു ടിക്കറ്റ് വിൽപ്പന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |