നെയ്യാറ്റിൻകര: സന്നദ്ധ രക്തദാനം ആരോഗ്യ പൂർണമായ സമൂഹത്തിന്റെ പ്രധാന ഉത്തരവാദിത്വമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ സന്നദ്ധ രക്തദാതാക്കളുടെ സംഘടനയായ ബൈജു രക്തദാനസേന പുറത്തിറക്കിയ കലണ്ടറിന്റെ ആദ്യ പ്രതി കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് ഓഫീസർ ജേക്കബ്ബ് സാം ലോപ്പസിന് കൈമാറി പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി. ബൈജു നെല്ലിമൂടിന്റെ സ്മരണാർത്ഥം ജില്ലയിലെ ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് രക്തദാനസേന പ്രവർത്തനം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ട്രാൻസ്പോർട്ട് ഡിപ്പോകളിൽ ഉടൻ രക്തദാനസേന പ്രവർത്തനം ആരംഭിക്കുമെന്ന് സി.ടി.ഒ ലോപ്പസ് അറിയിച്ചു. കലണ്ടർ പ്രകാശന ചടങ്ങിൽ ബൈജു രക്തദാനസേന ഭാരവാഹികളായ എൻ.കെ. രഞ്ജിത്ത്, എൻ.എസ്. വിനോദ്, ജി.ജിജോ, എം. ഗോപകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |