തിരുവനന്തപുരം:ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എം.പിയുമായിരുന്ന അബനി റോയിയെ ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗമായിരുന്ന എസ്.ജയകുമാറിന്റെ നിര്യാണത്തിൽ യോഗം ആദരാഞ്ജലി അർപ്പിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും രാജ്യസഭാംഗവുമായിരുന്ന ജി.ഗോപിനാഥൻ നായരുടെ ചരമവാർഷികവും ആചരിച്ചു. ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി ബാബു ദിവാകരൻ, വി. ശ്രീകുമാരൻ നായർ, കെ.എസ്. സനൽകുമാർ,കെ.ജയകുമാർ, വിനോബതാഹ,പി.ശ്യാംകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |