തിരുവനന്തപുരം:വൈദ്യുതിവാഹനങ്ങൾക്ക് പ്രചാരണം നൽകാൻ ഇന്ന് തിരുവനന്തപുരത്ത് നടത്തുന്ന ഇലക്ട്രിക് വാഹനറാലി നടൻ ടൊവിനോ തോമസ് ഫ്ളാഗ് ഒാഫ് ചെയ്യും.കേരള യൂണിവേഴ്സിറ്റിക്ക് മുന്നിൽ നിന്ന് ഉച്ചയ്ക്ക് 2.30ന് തുടങ്ങി പാളയം യൂണിവേഴ്സിറ്റി കാമ്പസ്, കനകക്കുന്ന്, കവടിയാർ, പട്ടം, പി.എം.ജി. തമ്പാനൂർ, കിഴക്കേകോട്ട, സ്റ്റാച്യൂ വഴി സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിക്കും. ഉൗർജ്ജ പക്ഷാചരണത്തോടനുബന്ധിച്ച് എനർജി മാനേജ്മെന്റ് സെന്ററാണ് പരിപാടി നടത്തുന്നത്. എം.എൽ.എ,മാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്,യുവജനകമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, ഊർജ്ജ വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിൻഹ, കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി.അശോക്, ഇ.എം.സി ഡയറക്ടർ ഡോ.ആർ. ഹരികുമാർ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സി.അനിൽകുമാർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |