SignIn
Kerala Kaumudi Online
Thursday, 25 April 2024 9.41 PM IST

നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ഇന്ന്

c

തിരുവനന്തപുരം: നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കും. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ലോഗോ പ്രകാശനവും മുഖ്യ പ്രഭാഷണവും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും. രാവിലെ 10.30 മുതൽ മെമ്പേഴ്സ് ലോഞ്ചിന് സമീപത്തെ പോർട്ടിക്കോയിൽ നിയമസഭാ സാമാജികരുടെ രചനകളുടെ പ്രദർശനവുമുണ്ടാകും.

1888ൽ നാട്ടുരാജ്യങ്ങളിലൊന്നായിരുന്ന തിരുവിതാംകൂർ ദിവാന്റെ ഓഫീസിനോട് ചേർന്നാരംഭിച്ച ലൈബ്രറി 1921ലാണ് ലജിസ്‌ലേച്ചർ ലൈബ്രറിയെന്ന പേരിൽ പ്രവർത്തനമാരംഭിച്ചത്. 1888 മുതലുള്ള നിയമനിർമാണ സഭകളുടെ നടപടിക്രമങ്ങളാണ് ഏറ്റവും മൂല്യവത്തായ ഗ്രന്ഥശേഖരം. സഭാ നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്‌ത് പൊതുജനങ്ങൾക്കും ലഭ്യമാക്കത്തക്കവിധം നിയമസഭാ വെബ്സൈറ്റ് വഴി ലഭ്യമാക്കുന്നതോടൊപ്പം ഡിജിറ്റൽ ലൈബ്രറിയും ഇ-റീഡിംഗ് പോർട്ടലും പുതുതായി സജ്ജീകരിച്ചിട്ടുണ്ട്.

ലൈബ്രറിയിലെ അമൂല്യവും പുരാതനവുമായ രേഖകൾ തനത് രൂപത്തിൽ സൂക്ഷിക്കാനും കൂടുതൽ വിലപ്പെട്ട രേഖകൾ ഡിജിറ്റൈസ് ചെയ്‌ത് വെബ്സൈറ്റിൽ ലഭ്യമാക്കാനുമുള്ള നടപടികൾക്ക് തുടക്കമിടുന്നതായി സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.