SignIn
Kerala Kaumudi Online
Friday, 29 March 2024 4.23 PM IST

കേരള നോളജ് ഇക്കണോമി മിഷൻ തൊഴിൽമേള 18ന്

d
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കേരള നോളജ് ഇക്കണോമി മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല തൊഴിൽമേള ഡിസംബർ 18ന് നടക്കും.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കേരള നോളജ് ഇക്കണോമി മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല തൊഴിൽമേള ഡിസംബർ 18ന് നടക്കും. പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ സംഘടിപ്പിക്കുന്ന മേള മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കേരളത്തിൽ അടുത്ത അഞ്ചുവർഷത്തിനകം 20 ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ ലഭ്യമാക്കുകയാണ് മേള ലക്ഷ്യമിടുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് മേള. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തിരഞ്ഞെടുക്കുന്നതിന് മേള അവസരമൊരുക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ഇൻഡസ്ട്രീസ് സെന്റർ ജനറൽ മാനേജർ ജി. രാജീവ്, കെ.കെ.ഇ.എം വൈസ് ചെയർപേഴ്സൺ ഡോ. കെ.എം. അബ്രഹാം, കെ.ഡി.ഐ.എസ്.സി മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, മാനേജ്‌മെന്റ് സർവീസ് എക്സിക്യുട്ടീവ് ഡയറക്ടർ പി.പി. സജിത, ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ എൽ.ജെ. റോസ്‌മേരി, എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഡയറക്ടർ അബ്ദുൾ റഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.