തിരുവനന്തപുരം:സംസ്ഥാന സർക്കാർ കേരള നോളജ് ഇക്കണോമി മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല തൊഴിൽമേള ഇന്ന് നടക്കും.പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ സംഘടിപ്പിക്കുന്ന മേള ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ അദ്ധ്യക്ഷത വഹിക്കും.ജില്ലാ ഇൻഡസ്ട്രീസ് സെന്റർ ജനറൽ മാനേജർ ജി. രാജീവ്,കെ.കെ.ഇ.എം വൈസ് ചെയർപേഴ്സൺ ഡോ.കെ.എം. അബ്രഹാം, കെ.ഡി.ഐ.എസ്.സി മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, മാനേജ്മെന്റ് സർവീസ് എക്സിക്യുട്ടീവ് ഡയറക്ടർ പി.പി.സജിത,ജില്ലാ വികസന കമ്മീഷണർ ഡോ.വിനയ് ഗോയൽ,ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ എൽ.ജെ.റോസ്മേരി,എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഡയറക്ടർ അബ്ദുൾ റഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |