SignIn
Kerala Kaumudi Online
Friday, 19 April 2024 11.36 PM IST

കടമ്പാട്ട് കോണത്ത് പൊലീസ് വാഹന പരിശോധന നടത്തി

vahana-parisodhana

വക്കം: ദേശീയ പാതയിൽ കല്ലമ്പലത്തിന് സമീപം ജില്ലാതിർത്തിയായ കടമ്പാട്ട് കോണത്ത് പൊലീസ് വാഹന പരിശോധന ഊർജിതമാക്കി. പോത്തൻകോട്ട് നടന്ന കൊലപാതക പ്രതി ജില്ല വിട്ടു പോകുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് വാഹന പരിശോധന ഊർജിതമാക്കിയത്. കഴിഞ്ഞ ദിവസം വക്കം പണയിൽക്കടവിന് സമീപത്തെ പൊന്നിൻ തുരുത്തിൽ പ്രതിയായ ഒട്ടകം രാജേഷ് ഉണ്ടെന്ന നിഗമനത്തിൽ നടത്തിയ പരിശോധനയ്ക്കിടെ വള്ളം മുങ്ങി ഒരു പൊലീസുകാരൻ മരിച്ചിതിനെ തുടർന്ന് പൊലീസ് തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഇതാണ് വീണ്ടും പുനഃരാരംഭിച്ചത്. വർക്കല ഡി.വൈ.എസ്.പി നിയാസ്. പിയുടെ നേതൃത്വത്തിൽ കടമ്പാട്ട് കോണത്ത് വൈകിട്ടാരംഭിച്ച പരിശോധന സന്ധ്യ വരെ തുടർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.