SignIn
Kerala Kaumudi Online
Thursday, 25 April 2024 3.42 AM IST

പീസ് സിറ്റിയാകാൻ സ്മാർട്ട് സിറ്റി

dd

തിരുവനന്തപുരം: ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ നടപ്പാക്കൻ ശ്രമിക്കുന്ന പീസ് സിറ്റി എന്ന ആശയം തലസ്ഥാനത്തും കൊണ്ടുവരണമെന്ന നിർദ്ദേശവുമായി കില. ക്രമസമാധാനത്തിന് പുറമേ ആരോഗ്യം, അക്കാഡമിക്, സുരക്ഷ, വാണിജ്യം, കല, വിനോദം, സേവനം, പരസ്പര വിശ്വാസം, പരിസ്ഥിതി, പൗരമേഖലകൾ, ഭരണസംവിധാനം എല്ലാ മെച്ചപ്പെട്ട രീതിയിലെത്തിയാലെ ഒരു വ്യക്തിയെന്ന് നിലയ്ക്ക് ഒരാൾക്ക് പൂർണ സമാധാനം ലഭിക്കൂ. ഈ ഘടകങ്ങൾകൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് പീസ് സിറ്റി എന്ന ആശയം ഉയർ‌ന്നുവന്നിരിക്കുന്നത്.

2019 മുതൽ 2028 വരെ നെൽസൺ മണ്ടേല ഡിക്കേഡ് ഒഫ് പീസ് വർഷമായും 2021നെ അന്തരാഷ്ട്ര സമാധാന വർഷമായും ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പീസ് സിറ്റി എന്ന ആശയം തിരുവനന്തപുരം നഗരത്തിൽ 2028 മുമ്പെങ്കിലും നടപ്പാക്കാമെന്നാണ് കില പ്രതീക്ഷിക്കുന്നത്. തലസ്ഥാന നഗരിയുടെ പ്രധാന്യം, ജനംസംഖ്യ കൂടുതലുള്ള നഗരം, വർഷങ്ങളായി നിലനിൽക്കുന്ന മതസൗഹാർദ്ദം ,അനുദിനം വികസിക്കുന്ന നഗരം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് തലസ്ഥാനത്തെ ഈ പദ്ധതിക്കായി തിരഞ്ഞെടുത്തത്.

ചർച്ചകൾ ആരംഭിച്ചു

തലസ്ഥാനത്ത് പീസ് സിറ്റി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ യു.എൻ പ്രതിനിധികൾ, കില, എൻ.ഐ.എ.യു പ്രതിനിധികൾ, നഗരസഭാ പ്രതിനിധികൾ തുടങ്ങിയവരുൾപ്പെട്ട വെബിനാർ സംഘടിപ്പിച്ചു.

നടപ്പാകണം ഇവയൊക്കെ

(ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഇക്കണോമിക് ആൻഡ് പീസിന്റെ നിർവചനത്തിൽ പീസ് സിറ്റി അഥവാ സമാധാനനഗര രൂപീകരണത്തിന് ക്രമസമാധാന പരിപാലനം കൂടാതെ ഈ എട്ട് ഘടങ്ങളും അനിവാര്യമാണ്)

01. നന്നായി പ്രവർത്തിക്കുന്ന ഭരണസംവിധാനം

02. എല്ലാ ജനങ്ങൾക്കും പ്രവർത്തിക്കാൻ കഴിയുന്ന ഇടം ഉണ്ടാകണം

03. എല്ലാ ജനങ്ങളുടേയും അവകാശം അംഗീകരിക്കാൻ കഴിയണം

04. എല്ലാവരും പരസ്പരം ബഹുമാനിച്ചും, ബന്ധങ്ങളെ അംഗീകരിച്ചും ജീവിക്കണം

05. ഭരണസംവിധാനത്തിന്റെയും മറ്റ് സംവിധാനങ്ങളുടേയും എല്ലാ വിവരങ്ങളും ഏതുസമയത്തും എല്ലാവർക്കും ലഭ്യമാകണം

06. വിദ്യാഭ്യാസ നൈപുണ്യമുള്ള ജനവിഭാഗം ഉയർന്നുവരണം. ഇതിനുള്ള

പരിപാടികളും പദ്ധതികളും ആവിഷ്കരിക്കണം

07. അഴിമതിമുക്ത നഗരം. ഇതിലൂടെ വിശ്വാസ്യതയും പദ്ധതികളുടെ

പങ്കാളിത്തവും വർദ്ധിക്കും

08. അർഹതയുള്ള എല്ലാവർക്കും ആനൂകൂല്യങ്ങൾ ഒരേപോലെ ലഭിക്കണം.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ നഗരസഭയിലെ പരാതികൾ പൂർണമായും

പരിഹരിക്കുന്നതിനുള്ള നടപടികളും ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.