തിരുവനന്തപുരം: ജില്ലയിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ ആർ.കെ.വി.വൈയുടെ വിവിധ ഘടകങ്ങളായ ചെറുകിട കൂൺ ഉത്പാദന യൂണിറ്റ്, ഹൈടെക് പാൽകൂൺ ഉല്പാദന യൂണിറ്റ്, ചെറിയ കൂൺ ഉത്പാദന/സംസ്കരണ യൂണിറ്റുകൾ, വെർമി കമ്പോസ്റ്റ് യൂണിറ്റ്, ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ഉത്പാദനത്തിനായി വികേന്ദ്രീകൃത നഴ്സറി സ്ഥാപിക്കൽ, ശീതകാല പച്ചക്കറി കൃഷി, വാഴകൃഷി വ്യാപനം, പൈനാപ്പിൾ കൃഷി വ്യാപനം, പാഷൻഫ്രൂട്ട് കൃഷി വ്യാപനം, പന്തലുള്ള പച്ചക്കറി കൃഷി, പന്തലില്ലാത്ത പച്ചക്കറിക്കൃഷി എന്നിവ ജില്ലാ ഹോർട്ടികൾച്ചർ മിഷൻ മുഖേന നടപ്പിലാക്കുന്നു. ഓരോ യൂണിറ്റിനും നിശ്ചിത നിരക്കിൽ ധനസഹായം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |