തിരുവനന്തപുരം: ലീഡർ കെ.കരുണാകരന്റെ 11ാം ചരമവാർഷികം വിപുലമായി ആചരിക്കും. 23ന് രാവിലെ 9ന് ചുമട്ടുതൊഴിലാളികളുടെയും, ഓട്ടോറിക്ഷ തൊഴിലാളികളുടെയും ആഭിമുഖ്യത്തിൽ കനകക്കുന്നിന് മുന്നിലെ കെ.കരുണാകരൻ പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തും.യൂണിയൻ പ്രസിഡന്റ് അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും.കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,രമേശ് ചെന്നിത്തല,ഉമ്മൻ ചാണ്ടി,കെ.മുരളീധരൻ എം.പി,വി.എം.സുധീരൻ,എം.പിമാർ,എം.എൽ.എമാർ,കെ.പി.സി.സി,ഡി.സി.സി ഭാരവാഹികൾ,യൂണിയൻ നേതാക്കൾ,തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി ചാല സുധാകരൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |