പൂവാർ: കാഞ്ഞിരംകുളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം പനവിള യു.പി സ്കൂളിൽ കുരുന്ന് വായനയ്ക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി 250 പുസ്തകങ്ങൾ സംഭാവന ചെയ്തു. സ്കൂൾ കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് വിജയകരമായി നടപ്പാക്കുന്ന പദ്ധതിയുടെ 14-ാം ഘട്ടമായാണ് സ്കൂളിൽ പുസ്തക വിതരണം നടത്തിയതെന്ന് സംഘാടകർ അറിയിച്ചു. കോളേജ് പ്രൊഫസർ ഡോ. ജ്യോതി എസ്.നായർ പദ്ധതി ഉദ്ഘാടനം ചെയ്തു. മുല്ലൂർ വാർഡ് കൗൺസിലർ ഓമന മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി കൺവീനർ വയൽക്കര ശശിധരൻ അദ്ധ്യക്ഷനായി. ഡോ. ആർ. ജയകുമാർ, ഡോ. വിഷ്ണു, സുരേഷ് ബി.വി, ബൈജു എച്ച്.ഡി തുടങ്ങിയർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |