തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സിവിൽ കോർട്ട്സ് സ്റ്റാഫ് സഹകരണ സംഘത്തിന്റെ 29-ാം വാർഷിക പൊതുയോഗവും വാർഷിക സമ്മേളനവും ബാങ്ക് എംപ്ളോയീസ് ഹാളിൽ പ്രസിഡന്റ് കെ.എസ്. രാജീവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സമ്മേളനം ഒന്നാം അഡിഷണൽ ജില്ലാ ജഡ്ജി മിനി എസ്. ദാസ് ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി അരുൺ വി.ആർ. റിപ്പോർട്ടും സഹകരണ സംഘം അസി. രജിസ്ട്രാർ (ജനറൽ), എ. ഷരീഫ് മുഖ്യപ്രഭാഷണവും അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ എസ്. പ്രസാദ് അനുശോചന പ്രമേയവും എൽ.പി. രമേഷ് സ്വാഗതവും മുൻ സെക്രട്ടറി പി. ജഗദീശ പ്രസാദ് ആശംസയും എ. മേരിഫ്രീഡ നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ കഴിഞ്ഞവർഷം വിരമിച്ച സംഘാംഗങ്ങളെ ആദരിക്കുകയും ഉന്നത വിജയം കൈവരിച്ച സംഘാംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡ് വിതരണം ചെയ്യുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |