തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരികവേദി ഏർപ്പെടുത്തിയ വയലാർ കർമ്മശ്രേഷ്ഠ പുരസ്കാരത്തിന് ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് സ്ഥാപകനും എക്സിക്യുട്ടീവ് ഡയറക്ടറുമായ കെ.എൻ.ആനന്ദകുമാർ അർഹനായി. 25,000 രൂപയും ഫലകവും കീർത്തിമുദ്രയും അടങ്ങിയ അവാർഡ് ജനുവരി 5ന് തലസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സാംസ്കാരികവേദി പ്രസിഡന്റ് ഡോ.രാജ്മോഹൻ, വൈസ് പ്രസിഡന്റ് ഡോ. ശ്രീവത്സൻ നമ്പൂതിരി, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |