തിരുവനന്തപുരം: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പൊന്മുടി കഴിഞ്ഞ 4 മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണെന്നും ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടായ പൊന്മുടി ടൂറിസം കേന്ദ്രം എത്രയുംവേഗം തുറന്നു കൊടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് പാലോട് രവി മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകി. അടുത്തിടെയുണ്ടായ മഴയിൽ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെത്തുടർന്നാണ് പൊന്മുടി അടച്ചത്. പൊതുമരാമത്തുവകുപ്പും വനം വകുപ്പും തമ്മിൽ ഏകോപനമില്ലാത്തതുകൊണ്ടാണ് അനന്തമായി നീളുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാനാകാത്തതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |