SignIn
Kerala Kaumudi Online
Friday, 19 April 2024 10.02 AM IST

** പുതുവർഷത്തെ വരവേൽക്കാൻ ആളും ആരവവുമില്ലാതെ പൊൻമുടി

വിതുര: ക്രിസ്മസ് ന്യൂയർ അവധിക്കാലത്ത് വിനോദസഞ്ചാരികൾ ഏറെയെത്തുന്ന പൊൻമുടിയിൽ ഇക്കുറി പുതുവത്സരം ആഘോഷിക്കാൻ സഞ്ചാരികളില്ല. മുൻവർഷങ്ങളിൽ പുതുവർഷ തലേന്നുമുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുതുവത്സരം ആഘോഷം തന്നെ പൊൻമുടിയോടൊപ്പം ആഘോഷിക്കുന്നവരും കുറവല്ല.

ഡിസംമ്പർ 31നും ജനുവരി ഒന്നിനും വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട പൊൻമുടി ഒൻപത് മാസത്തിന് ശേഷം കഴിഞ്ഞ വർഷം ഡിസംമ്പർ 19 നാണ് തുറന്നത്. അന്നു മുതൽ ആരംഭിച്ച സഞ്ചാരികളുടെ തിരക്ക് പുതുവത്സരം കഴിയുംവരെ തുടർന്നു. കഴിഞ്ഞവർഷം ക്രിസ്മസ് ദിനത്തിൽ പതിനായിരത്തിൽ അധികം സഞ്ചാരികളാണ് പൊൻമുടി മലകയറിയത്. മൂവായിരത്തിലധികം വാഹനങ്ങളും പൊൻമുടിയിലെത്തിയതോടെ കല്ലാർ- പൊൻമുടി റൂട്ടിൽ ഗതാഗതക്കുരുക്കും കൂടി. തിരക്ക് മൂലം മിക്ക ദിവസവും സഞ്ചാരികളെ മടക്കി അയയ്ക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. ഇതോടെ സഞ്ചാരികൾ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുകയായിരുന്നു. സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ കൊവിഡ് വ്യാപനം മുൻനിറുത്തി വനം വകുപ്പും പൊലീസും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും സഞ്ചാരികളുടെ വൻ ഒഴുക്കാണ് കഴിഞ്ഞ വർഷം അനുഭവപ്പെട്ടത്.

വമ്പൻ കളക്ഷൻ

കഴിഞ്ഞ വർഷം ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട പൊൻമുടി ഡിസംമ്പറിൽ തുറന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ 22 ലക്ഷത്തിൽപ്പരം രൂപ വനംവകുപ്പിന് വരുമാനം ലഭിച്ചു. ഒരാഴ്ചക്കിടയിൽ 15000ൽ പരം വാഹനങ്ങളാണ് അന്ന് പൊൻമുടിയിലെത്തിയത്. പുതുവത്സര ദിനത്തിലാണ് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത്. അന്ന് 3000 വാഹനങ്ങൾ പൊൻമുടിയിലെത്തി. നാല് ലക്ഷത്തിൽപ്പരം രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വർഷം ക്രിസ്മസ്, ന്യൂഇയർ കാലയളവിൽ ഒരു ലക്ഷത്തിൽപ്പരം പേരാണ് പൊൻമുടി സന്ദർശിച്ചത്. 25 ലക്ഷത്തിൽപ്പരം രൂപ വരുമാനം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കുറി ആളും ആരവുമില്ലാതെ മൂടൽമഞ്ഞിൽ മുങ്ങിക്കുളിച്ച് പൊൻമുടി നിശ്ചലമായി കിടക്കുകയാണ്.

കഴിഞ്ഞ വർഷം

ന്യൂഇയർ ആഘോഷിക്കാനെത്തിയത് ..1 ലക്ഷംപേർ

വരുമാനം ......25 ലക്ഷം

റോഡ് പണി ഇഴയുന്നു

കനത്തമഴയെതുടർന്ന് തകർന്ന പൊൻമുടിലേക്കുള്ള റോഡ് പണി അനിശ്ചിതമായി നീളുകയാണ്. കല്ലാർ ഗോൾഡൻവാലിക്ക് സമീപം മഴയത്ത് റോഡിന്റെ ഒരു വശം ഇടിഞ്ഞുവീണു. അരുവിക്കര നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള റോഡാണ് തകർന്നത്. റോഡ് ഗതാഗതയോഗ്യമാക്കിയാൽ മാത്രമേ പൊൻമുടിയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുകകയുള്ളൂവെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. തകർന്നുകിടക്കുന്ന റോഡിൽകൂടി കൂടുതൽ വാഹനങ്ങൾ കടത്തിവിട്ടാൽ അപകടം ഉണ്ടാകുമെന്നും പറയുന്നു. അതേസമയം റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ജില്ലയിലെ പ്രധാന ടൂറിസംകേന്ദ്രം കൂടിയായ പൊൻമുടിയിലേക്കുള്ള റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർ‌ത്തീകരിച്ച് തുറക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. പൊൻമുടി തുറക്കാത്തതുമൂലം വനംവകുപ്പിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്.

**പൊൻമുടി പണി അടിയന്തരമായി പൂർത്തീകരിച്ച് പൊൻമുടി ഉടൻ തുറക്കണമെന്ന് ഡി.കെ.മുരളി എം.എൽ.എ മന്ത്രി ശശീന്ദ്രന് നിവേദനം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.