പാറശാല:സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ദേശീയത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ പ്രൊഫ.കെ.ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.പരശുവയ്ക്കൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പാറശാല ഏരിയ കമ്മിറ്റി അംഗവും പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എൽ.മഞ്ചുസ്മിത അദ്ധ്യക്ഷത വഹിച്ചു.സ്വാഗതസംഘം ചെയർമാൻ പുത്തൻകട വിജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എം.ബഷീർ, സി.കെ.ഹരീന്ദ്രൻ എം.എൽ.എ,സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ.എസ് അജയകുമാർ, പാറശാല ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.കെ.ബെൻഡാർവിൻ, എൻ.രാധാകൃഷ്ണൻ, എൻ.എസ്.നവനീത്കുമാർ,മീഡിയ കമ്മിറ്റി ചെയർമാൻ കവി ഡോ.ബിജു ബാലകൃഷ്ണൻ, പരശുവയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മധു,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജെ.ജയദാസ്,എസ്.എൻ.അഭിഷേക് എന്നിവർ സംസാരിച്ചു. തുടർന്ന് അയിലം ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച ബന്ധി എന്ന കഥാപ്രസംഗവും ഉണ്ടായിരുന്നു. മേഖല ശാസ്ത്രോത്സവ വിജയികൾക്ക് സി.കെ.ഹരീന്ദ്രൻ എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |