തിരുവനന്തപുരം: നിംസ് മെഡിസിറ്റിയിൽ ജീവനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും സംഗമം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം മികച്ച സേവനം കാഴ്ചവച്ച ഡോക്ടർമാർ, സ്റ്റാഫ് എന്നിവർക്കുള്ള പ്രശസ്തിപത്രവും അവാർഡ് ദാനവും കെ. അൻസലൻ എം.എൽ.എ നിർവഹിച്ചു. ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, മുൻ മന്ത്രി എം.എം. ഹസൻ, ഡോ. ബിൻസൺ ഡേവിഡ് ലൂഥർ, നെയ്യാറ്റിൻകര ഇമാം ഹാഷിം മന്നാനി, നിംസ് എം.ഡി എം.എസ്. ഫൈസൽ ഖാൻ, ഫാ. ക്രിസ്തുദാസ്, കെ.പി.എം.എസ് സെക്രട്ടറി ആലംകോട് സുരേന്ദ്രൻ, നിംസ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജുതമ്പി, ജനറൽ മാനേജർ ഡോ. കെ.എ. സജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |