SignIn
Kerala Kaumudi Online
Saturday, 20 April 2024 7.15 AM IST

15 - 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ ജനുവരി മൂന്ന് മുതൽ

vaccination

 ജില്ലയിൽ പത്ത് കേന്ദ്രങ്ങളിൽ തിങ്കൾ മുതൽ ശനി വരെ വാക്സിനേഷൻ സൗകര്യം

തിരുവനന്തപുരം: ജനുവരി മൂന്ന് മുതൽ ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും 15 മുതൽ 18 വയസുവരെയുള്ളവർക്ക് രാവിലെ 9 മുതൽ 3 വരെ വാക്സിനേഷൻ നൽകും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഈ പ്രായക്കാർക്ക് മാത്രമായി വാക്സിനേഷൻ ഉണ്ടായിരിക്കും. കൂടാതെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് ആരോഗ്യകേന്ദ്രങ്ങളിൽ തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും ഈ പ്രായക്കാർക്ക് മാത്രമായി വാക്സിനേഷൻ നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജനറൽ ആശുപത്രി, ഗവൺമെന്റ് ആയുർവേദ കോളേജ്, പാങ്ങപ്പാറ ഐ.എഫ്.എച്ച്.സി, ഫോർട്ട് താലൂക്ക് ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, കേശവപുരം ഇ.ഒ.ഇ, ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, വർക്കല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നീ സ്ഥാപനങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പത്ത് സ്ഥാപനങ്ങൾ ഒഴികെ മറ്റ് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും 18ന് മുകളിൽ പ്രായമുള്ളവർക്ക് തുടർ ആഴ്ചകളിൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതാണെന്നും ഡി.എം.ഒ അറിയിച്ചു.

 രജിസ്ട്രേഷൻ ഇന്നുമുതൽ

15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. രജിസ്റ്റർ ചെയ്യുന്നതിനായി www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് വ്യക്തിഗത വിവരങ്ങൾ നൽകേണ്ടതാണ്. കൊവിൻ ആപ്പിൽ മുൻപ് രജിസ്റ്റർ ചെയ്ത അക്കൗണ്ടിൽ കൂടിയും രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്ന് മുതൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടത്തി രജിസ്റ്റർ ചെയ്തും ലഭ്യതയ്ക്കനുസരിച്ച് വാക്സിൻ സ്വീകരിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.