SignIn
Kerala Kaumudi Online
Thursday, 25 April 2024 6.55 AM IST

ജില്ലാ ഒളിമ്പിക് ഗെയിംസിന് ഇന്ന് തുടക്കം

logo

തിരുവനന്തപുരം: പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന് മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ ഒളിമ്പിക് ഗെയിംസിന് ഇന്ന് തുടക്കമാകും. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന മത്സരങ്ങൾ വൈകിട്ട് 4ന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.

ആറ്റിങ്ങൽ പോളിടെക്‌നിക്ക് ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ ഒ.എസ്. അംബിക എം.എൽ.എ, സിനിമാ താരം പ്രിയങ്കാ നായർ, സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ആർച്ചറി, ബാസ്‌കറ്റ്ബാൾ, ബോക്‌സിംഗ്, സൈക്ലിംഗ്, ഫുട്ബാൾ, ജൂഡോ, നെറ്റ്ബാൾ, തയ്‌ക്വാൻഡോ, വോളിബാൾ, ഗുസ്തി, ബാഡ്മിന്റൺ, ഹാൻഡ് ബാൾ, ഖോ ഖോ, കരാട്ടെ, ടേബിൾ ടെന്നിസ്, ഹോക്കി, കബഡി, റഗ്ബി, വുഷു, ടെന്നീസ്, വെയ്റ്റ്ലിഫ്റ്റിംഗ് തുടങ്ങിയ 23 ഇനങ്ങളിലാണ് തിരുവനന്തപുരത്തെ മത്സരം.

ജില്ലയിലെ വിവിധ വേദികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 8,9 തീയതികളിൽ സെൻട്രൽ സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങൾ നടക്കുക. ജില്ലാ ഒളിമ്പിക്‌സിൽ ജയിക്കുന്നവർക്ക് ഫെബ്രുവരി 15 മുതൽ നടക്കുന്ന സംസ്ഥാന ഒളിമ്പിക്‌സിൽ പങ്കെടുക്കാം. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.