തിരുവനന്തപുരം: സ്ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഇവയുടെ സുരക്ഷിത ഗതാഗതത്തിന് ലൈസൻസ് ലഭിക്കുന്നതിനും നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ ഡ്രൈവർമാർക്കായി ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. 12,13,14 തിയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ പരിപാടി നടക്കുമെന്ന് ട്രാഫിക് എൻജിനിയറിംഗ് ആൻഡ് സേഫ്റ്റി ഡിവിഷൻ മേധാവി അറിയിച്ചു. ഫോൺ: 0471 2779200.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |