തിരുവനന്തപുരം: മത്തായി മാഞ്ഞൂരാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മുൻ മന്ത്രിയും കെ.എസ്.പി നേതാവുമായിരുന്ന മത്തായി മാഞ്ഞൂരാന്റെ 52ാം ചരമവാർഷിക അനുസ്മരണവും പ്രതിഭാസംഗമവും സംഘടിപ്പിക്കുന്നു. 14ന് പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഫൗണ്ടേഷന്റെയും ''ഉണരുക'' വാർത്താമാസികയുടെയും പ്രതിഭാ പുരസ്കാരങ്ങൾ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് വിതരണം ചെയ്യും. ഡോ. തോമസ് മാർത്തോമസ് ബിഷപ്പ്, പന്ന്യൻ രവീന്ദ്രൻ, അഡ്വ.എൻ. ഗോപകുമാർ, ബൈജു.എസ്. പട്ടത്താനം, സഹായ ദാസ് നാടാർ, രവീന്ദ്രൻ എരുമേലി, തലനാട് ചന്ദ്രശേഖരൻ നായർ, നന്ദാവനം സുശീലൻ, ശാന്താലയം ഭാസി, ഡോ. പ്രേംകുമാർ, സോന ജലിൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |