SignIn
Kerala Kaumudi Online
Saturday, 20 April 2024 8.39 AM IST

പ്രതിഷേധ പരിപാടികളുമായി മുന്നോട്ട്: കെ.ജി.എം.ഒ.എ

ff

തിരുവനന്തപുരം: സമരം ചെയ്യുന്ന കെ.ജി.എം.ഒ.എ ഭാരവാഹികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും സമരക്കാരുടെ ആവശ്യം പരിഗണിക്കാത്ത സാഹചര്യത്തിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണനും സെക്രട്ടറി ഡോ. ടി.എൻ. സുരേഷും അറിയിച്ചു. ആരോഗ്യ മന്ത്രി വീണാജോർജ് കെ.ജി.എം.ഒ.എ ഭാരവാഹികളുമായി ചർച്ച നടത്താൻ കാണിച്ച സന്നദ്ധതയെ സംഘടന സ്വാഗതം ചെയ്തു. എന്നാൽ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതുൾപ്പെടെ കഴിഞ്ഞ ഒരു വർഷമായി സംഘടന മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിൽ വ്യക്തമായ ഒരുറപ്പും സർക്കാരിൽ നിന്ന് സംഘടനയ്ക്ക് ലഭിച്ചില്ല. ന്യായമായ ആവശ്യങ്ങൾ എത്രയും വേഗം പരിഹരിച്ച് ഉത്തരവാകാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കെ.ജി.എം.ഒ.എ സർക്കാരിനോട് അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.