SignIn
Kerala Kaumudi Online
Thursday, 25 April 2024 9.24 AM IST

സപ്ലൈകോ സെൽഫി മത്സരത്തിന്റെയും ഓൺലൈൻ വില്പനയുടെയും ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സപ്ലൈകോ സെൽഫി മത്സരത്തിന്റെയും ഓൺലൈൻ സെയിൽസ് ആൻഡ് ഹോം ഡെലിവറിയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ഫോർട്ട് പീപ്പിൾസ് ബസാറിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.ശിവൻകുട്ടി ഓൺലൈൻ ഓർഡർ സ്വീകരിക്കും.മേയർ എസ്. ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, വാർഡ് കൗൺസിലർ ജാനകി അമ്മാൾ എന്നിവർ വിശിഷ്ട അതിഥികളാകും. സപ്ലൈകോ എം.ഡി. ഡോ.സഞ്ജീബ് കുമാർ പട് ജോഷി സ്വാഗതവും മേഖലാ മാനേജർ വി.ജയപ്രകാശ് നന്ദിയും പറയും.

ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് എം.ആർ.പിയിൽ നിന്ന് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.സെൽഫി മത്സരം ജനുവരി 11 മുതൽ മാർച്ച് 31 വരെയാണ് നടക്കുക.സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ച് ശബരി ഉത്പന്നങ്ങളോടൊപ്പം സെൽഫി എടുത്ത് സപ്ലൈകോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും ഫേസ്ബുക്ക് മെസഞ്ചർ വഴി സെൽഫി അയച്ചുനൽകുകയും ചെയ്യണം. ഒന്നാം സമ്മാനം 5,000 രൂപ. രണ്ടാം സമ്മാനം 3,000രൂപ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.