തിരുവനന്തപുരം: ഇടുക്കി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിനെ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് - കെ.എസ്.യു ക്രൂരതയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പഠിപ്പ് മുടക്കി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജെ.ജെ. അഭിജിത്ത് പ്രകടനം ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി നകുൽ ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ്, എസ്.എഫ്.ഐ പേരൂർക്കട ഏരിയാ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ അരവിന്ദ് എസ്.എസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |