തിരുവനന്തപുരം: റൈഫിൾ അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ക്ലബ് വൈസ് പ്രസിഡന്റ് എം.എസ്. കുമാർ അദ്ധ്യക്ഷനായിരുന്നു. മെമ്പർഷിപ്പ് വിതരണത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിച്ചു.
പാരാ ഒളിംബ്യൻ സിദ്ധാർത്ഥ ബാബു, അർജ്ജുന അവാർഡ് ജേതാവ് രൂപ ഉണ്ണിക്കൃഷ്ണൻ ചലച്ചിത്ര നടി മമ്ത മോഹൻദാസ് എന്നിവർക്ക് ക്ലബിന്റെ വിശിഷ്ട അംഗത്വം നൽകി.
വി.കെ. പ്രശാന്ത് എം.എൽ.എ ലോഗോ പ്രകാശനം ചെയ്തു. സ്റ്റേറ്റ് റൈഫിൾ ക്ലബ് അസോസിയേഷൻ പ്രസിഡന്റ് എ.ഡി.ജി.പി മനോജ് എബ്രഹാം വെബ്സൈറ്റിന്റെയും സോഷ്യൽ മീഡിയ പേജിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ജോർജ് സെബാസ്റ്റ്യൻ, എബി ജോർജ്, മുൻ ഐ.ജി ഗോപിനാഥ്, ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് രഘു, ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.കെ.കെ. മനോജൻ തുടങ്ങിയവർ ആശംസ പറഞ്ഞു. സെക്രട്ടറി മനോജ്. ടി സ്വാഗതവും ജോയിന്റ് സെക്രട്ടറി ദേവിൻ പ്രഭാകർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |