തിരുവനന്തപുരം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യനീതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി നാളെ 'സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള തയ്യാറെടുപ്പും ശ്രവണപരിമിതരായ കുട്ടികളെ മുഖ്യധാരയിൽ എത്തിക്കേണ്ടതിന്റെ പ്രാധാന്യവും നടപടികളും' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടക്കും.
രാവിലെ 10.30മുതൽ 11.30 വരെ നടക്കുന്ന വെബിനാറിന് സിന്ധു ഐ.വി. നേതൃത്വം നൽകും.
സെമിനാറിന്റെ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങൾക്കുമായി http://nidas.nish.ac.in/be-a-participant/ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ http://nidas.nish.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9447082355, 0471-2944675.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |