ശ്രീകാര്യം : സി.ഇ.ടി.കോളേജ് ഒഫ് എൻജിനിയറിംഗിലെ നൂറോളം വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.നിരവധി പേർ ക്വാറന്റൈനിൽ ആയതോടെ റഗുലർ ക്ലാസുകളിൽ ഭൂരിഭാഗവും ഓൺലെെനാക്കി.ഈ മാസം 21 വരെയാണ് ഓൺലൈനാക്കിയത്. ആവശ്യം വന്നാൽ ഓൺലൈൻ സംവിധാനം നീട്ടുമെന്നും അധികൃതർ പറഞ്ഞു.അവസാനവർഷ ബി.ടെക് വിദ്യാർത്ഥികൾ ഒഴികെയുള്ളവരോട് ഉടൻ ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് കോളേജ് അധികൃതർ.കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് അക്റ്റിവ് കേസുകളിൽ വർദ്ധനയുണ്ടായത്. പുറത്തെ ഹോസ്റ്റലുകളിലും വീടുകളിലും താമസിക്കുന്ന വിദ്യാർത്ഥികൾക്കിടയിലാണ് കൊവിഡ് പടർന്ന് പിടിക്കുന്നത്. 4500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിലെ പുരുഷ ഹോസ്റ്റലിൽ 450 പേരും വനിത ഹോസ്റ്റലിൽ 650 പേരുമാണുള്ളത്.കോളേജ് ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥികൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും രോഗം ബാധിച്ചവരിൽ കൂടുതലും പുറത്ത് താമസിക്കുന്നവരാണെന്നും കൂടുതൽ പേർക്ക് രോഗം പടരുന്നത് തടയാനാണ് ഇപ്പോഴത്തെ നടപടികളെന്നും പ്രിസിപ്പൽ ജിജി പറഞ്ഞു.ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കോളേജിൽ കൂട്ട പരിശോധന നടത്തുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |