തിരുവനന്തപുരം: രണ്ട് മാസത്തിനിടെ അഞ്ച് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത ജില്ലയിലെ പെരിങ്ങമല, വിതുര പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് സന്ദർശനം നടത്തും. കഞ്ചാവ് സംഘങ്ങൾ പെൺകുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന രക്ഷിതാക്കളുടെ പരാതി ഗൗരവത്തിലെടുക്കാൻ എക്സൈസും പൊലീസും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.ഇതേ തുടർന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രതിപക്ഷ നേതാവ് മേഖലയിൽ സന്ദർശനം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |