തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും തയ്യൽത്തൊഴിലാളി ക്ഷേമനിധിയിലെ പോരായ്മകൾക്കുമെതിരെ ഓൾ കേരള ടെയിലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ) പ്രതിഷേധത്തിനൊരുങ്ങുന്നു. അർഹതപ്പെട്ട പെൻഷനും റിട്ടയർമെന്റ് ആനുകൂല്യങ്ങളും എത്രയുംപെട്ടെന്ന് ലഭ്യമാക്കണമെന്നും എ.കെ.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു, സംസ്ഥാന സെക്രട്ടറി സജീവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സതികുമാർ, സംസ്ഥാന കമ്മിറ്റിയംഗം കെ.പി.രവീന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.കൊവിഡ് വ്യാപനം കണക്കിലെടുത്ത് 19ന് നടത്താനിരുന്ന കൂട്ടധർണ മാറ്റിവച്ചതായും പുതുക്കിയ തീയതി അറിയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |