തിരുവനന്തപുരം:സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെക്ഷനിൽ നടത്തുന്ന ലൈഫ് സ്കിൽഡ് എഡ്യുക്കേഷൻ ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം.ഒരു വർഷമാണ് കാലാവധി. അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ നടത്തുക.അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം എസ്.ആർ.സി ഓഫീസിൽ നിന്ന് ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക് സ്റ്റഡി സെന്ററുമായി ബന്ധപ്പെടാവുന്നതാണെന്ന് ഡയറക്ടർ അറിയിച്ചു. വിലാസം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 33. ഫോൺ 0471 2325101, 2325102, 8281114464. വെബ്സൈറ്റ് wwws.rccc.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |