ചേരപ്പള്ളി :ആര്യനാട് പഞ്ചായത്തിലെ പറണ്ടോട്,വലിയകലുങ്ക്,പൊട്ടൻചിറ വാർഡുകളുടെ അതിർത്തികൾ പങ്കിടുന്ന മൂന്ന് റോഡുകളും ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് സ്ഥലവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.ചേരപ്പള്ളി അമ്മൻകോവിൽ ജംഗ്ഷനിൽ നിന്നും പള്ളിനടവഴി പൊട്ടൻചിറയിലേക്കുള്ള റോഡും ചേരപ്പള്ളിയിൽ നിന്നും മൈലാടുംപാറ വഴി ഐത്തി റേഷൻകടനട റോഡും വലിയകലുങ്ക് ജംഗ്ഷൻ ഐത്തി റോഡും കഴിഞ്ഞവർഷക്കാലത്ത് തകർന്ന് തരിപ്പണമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |