തിരുവനന്തപുരം: ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സഹകരണമേഖലയിലെ കേന്ദ്രഇടപെടലിനെക്കുറിച്ച് സംഘടിപ്പിച്ച വെബിനാർ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്.അനിൽ ഉദ്ഘാടനം ചെയ്തു.ജോയിന്റ് സെക്രട്ടറി വി.ബി.പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് കെ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.ദിലീപ് .എസ്.എൽ സ്വാഗതവും വി.സുഭാഷ് നന്ദിയും പറഞ്ഞു. 23ന് രാവിലെ 10 മുതൽ ഒാൺലൈനായാണ് ജില്ലാസമ്മേളനം നടത്തുന്നത്. സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |