തിരുവനന്തപുരം: സ്വന്തം ഉത്തരവുകൾ നടപ്പിലാക്കുന്ന കാര്യത്തിൽപ്പോലും ജില്ലാ ഭരണകൂടം പരാജയപ്പെട്ടെന്ന് എം. വിൻസെന്റ് എം.എൽ.എ ആരോപിച്ചു. ജില്ലയിലെ ഗുരുതരമായ കൊവിഡ് സാഹചര്യത്തിന് കാരണം കൂട്ടംകൂടി സമ്മേളനം നടത്തിയ സി.പി.എമ്മും അതിന് ഒത്താശ ചെയ്ത ജില്ലാ ഭരണകൂടവുമാണ്. കൊവിഡ് നിയന്ത്രണ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ട സെക്ടറൽ മജിസ്ട്രേറ്റ്, താലൂക്ക്/ ജില്ലാ ഭരണകൂടങ്ങൾ, ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ ക്യത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |