ആറ്റിങ്ങൽ: വില്പനയ്ക്ക് കഞ്ചാവുമായി വാഹനങ്ങളിൽ പോയ രണ്ടു പേരെ ആറ്റിങ്ങൽ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ആറ്റിങ്ങൽ കരിച്ചയിൽ സ്വദേശി അജീഷ്, വർക്കല സ്വദേശി ബൈജു എന്നിവരാണ് അറസ്റ്റിലായത്. അജീഷിന്റെ കൈവശം 25 ഗ്രാം കഞ്ചാവും ബൈജുവിന്റെ കൈവശം 10 ഗ്രാം കഞ്ചാവുമാണ് ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയും ബൈക്കും കസ്റ്റഡിയിലെടുത്തു. എക്സൈസ് സംഘം കരിച്ചയിൽ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഇവർ പടിയിലായത്. മൊത്തക്കച്ചവടക്കാരനിൽ നിന്ന് കഞ്ചാവ് വാങ്ങി വില്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവരെന്നും ഇവർക്ക് കഞ്ചാവ് നൽകുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് സി.ഐ പി.എൽ. ഷിബു പറഞ്ഞു. സി.ഐയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ അശോക് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ്, വിനു, അജിത് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |